ആലപ്പുഴ: കക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ പമ്പാനദിയുടെയും കൈവഴികളുടെയും തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി. ഇന്നലെ വൈകിട്ട് നാലുവരെ റിസർവ്വോയറിൽ ജലനിരപ്പ് 976,25 മീറ്ററിൽ എത്തിയിട്ടുള്ളതിനാൽ അധികജലം സ്പിൽവെയിലൂടെ ഒഴുക്കി വിടുന്ന നടപടിയുടെ ഭാഗമായി എമർജൻസി പ്ലാനിംഗ് മാനേജർ മൂന്നാംഘട്ട മുന്നറിയിപ്പ് എന്ന നിലയിൽ ഇന്നലെ അർദ്ധരാത്രി മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.