മാവേലിക്കര: വെള്ളക്കെട്ട് കാരണം റോഡ് തകർന്ന് അപകടങ്ങൾ പതിവായതിൽ പ്രതിഷേധിച്ച് ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം ട്രഷറർ കെ.എം.ഹരികുമാർ വെള്ളക്കെട്ടിൽ ചെമ്പിൽ ഇരുന്ന് തുഴഞ്ഞു. മാവേലിക്കര നഗരസഭയിലെ 10, 11 വാർഡുകളുടെ മദ്ധ്യത്തിലുള്ള കളീയ്ക്കൽ - കോട്ടവാതുക്കൽ റോഡ് മഴക്കാലത്ത് വെള്ളക്കെട്ടിലാകുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
വർഷങ്ങൾക്കു മുമ്പ് റോഡിന് കുറുകേ നിർമ്മിച്ച കലുങ്ക് അടഞ്ഞതാണ് വെള്ളക്കെട്ടിനു കാരണം. രണ്ടു വാർഡുകളുടെ മദ്ധ്യത്തിലുള്ള റോഡായതിനാൽ പരാതി അറിയിക്കുമ്പോൾ ജനപ്രതിനിധികൾ പരസ്പരം കുറ്റപ്പെടുത്തി പ്രശ്‌നത്തിൽ നിന്നു ഒളിച്ചോടുകയാണെന്നും ഹരികുമാർ ആരോപിച്ചു.