മാവേലിക്കര : കേരളകോൺഗ്രസ് എം ജോസഫ് വിഭാഗം മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സക്കാരിന്റെ കർഷക ബില്ലിനെതിരെ വഞ്ചനാദിനം ആചരിച്ചു. മാവേലിക്കര ബി.എസ്.എൻ.എൽ ഓഫീസിന് മുമ്പിൽ നടന്ന ധർണ്ണ ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി.സുരേഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസ് അദ്ധ്യക്ഷനായി. ധർണ്ണയിൽ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജേയ്‌സ് ജോൺ വെട്ടിയാർ മുഖ്യപ്രഭാഷണം നടത്തി. അലക്‌സി മാത്യു, ജോർജ് മത്തായി, അലക്‌സ് ആറ്റുമാലിക്കൽ, ഡി.ജിബോയ്, റജു വഴുവാടി, എം.എം.ഏബ്രഹാം, ഉണ്ണിക്കൃഷ്ണപിളള, റജി ചാലിശ്ശേരി, പി.പി. പൊന്നൻ, കൃഷ്ണപിള്ള, പി.സി.ഉമ്മൻ, എബി തോമസ്, സണ്ണി വാർപുരയിൽ, ഏബ്രഹാം പാറപ്പുറം, അനിയൻ വിലനിലം, തോമസ് സി.കുറ്റിശ്ശേരിൽ തുടങ്ങിയവർ പങ്കെടുത്തു.