a

മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനറുടെ താത്കാലിക ചുമതല ഡോ.എ.വി.ആനന്ദരാജ് ഏറ്റെടുത്തു.

ഇന്നലെ രാവിലെ 10.30ന് മാവേലിക്കര യൂണിയൻ ഓഫീസിലായിരുന്നു ചടങ്ങ്. ഓഫീസിലെത്തിയ ആനന്ദരാജിനെ യൂണിയൻ ഭാരവാഹികൾ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ജോ.കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രിംസ്, വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ, മൊട്ടയ്ക്കൽ സോമൻ, മനോജ് ചെട്ടികുളങ്ങര, എസ്.അഖിലേഷ്, ശിവബോധാനന്ദ സ്വാമി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നിലവിൽ എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ സെക്രട്ടറിയും ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാനുമായ ആനന്ദരാജ്, മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്റ് ഡോ.പി.എൻ. വിശ്വനാഥന്റെ മകനും മാങ്കാകുഴി ആനന്ദ മെഡിക്കൽ സെന്റർ മാനേജിംഗ് ഡയറക്ടറുമാണ്.