ചാരുംമൂട്: കെ.എസ്.ടി.എ താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനത്തിന് ടിവി നൽകി. ദേവസ്വം ബോർഡ് മുൻ അംഗം കെ.രാഘവൻ ടി.വി കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഗീത,പി.ടി.എ പ്രസിഡന്റ് അഷറഫ് കുഞ്ഞ്, സത്യൻ, അദ്ധ്യാപകരായ കെ.എൻ. അശോക് കുമാർ,ശ്രീകുമാർ, രാമചന്ദ്രക്കുറുപ്പ്, മധു,റീന എന്നിവർ പങ്കെടുത്തു.