photo

ചാരുംമൂട് : കാട്ടുപന്നി ശല്യത്തിന് പരിഹാരമില്ലാത്തതിനാൽ റാന്നി ഫോറസ്റ്റ് ഡിവിഷൻ ഓഫീസിനെതിരെ പ്രതിഷേധം. കാർഷിക വികസന സമിതി അംഗങ്ങൾ പാലമേൽ കൃഷി ഓഫീസ് ഉപരോധിച്ചു.

പാലമേൽ പഞ്ചായത്ത് പ്രദേശത്തെ നൂറുകണക്കിന് കർഷകരുടെ ലക്ഷങ്ങളുടെ വിളകളാണ് പന്നികൾ കൂട്ടത്തോടെ ഇറങ്ങി നശിപ്പിക്കുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു മാസം മുമ്പ് ജാഗ്രതാ സമിതി രൂപീകരിച്ചിരുന്നു.ലൈസൻസുള്ള തോക്കുപയോഗിച്ച് ഇവയെ വെടിവയ്ക്കാൻ അനുമതിയുള്ള സാഹചര്യത്തിൽ തുടർ നടപടികൾ വൈകുന്നത് കർഷകരെ വീണ്ടും ദുരിതത്തിലാക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച ജാഗ്രതാ സമിതി കൂടാൻ തീരുമാനിച്ചെങ്കിലും മുന്നറിയിപ്പില്ലാതെ യോഗം മാറ്റിവച്ചതോടെയായിരുന്നു പ്രതിഷേധം.