ചേർത്തല: കൊവിഡ് ബാധിച്ച് ചേർത്തലയിൽ പ്രവാസി മലയാളിയടക്കം രണ്ടു പേർ മരിച്ചു. മുനിസിപ്പൽ രണ്ടാം വാർഡിൽ നെടിയേടത്ത് ടോമി വർഗീസ് (58) ,17-ാം വാർഡ് ഇല്ലിക്കൽവെളി ഉണ്ണപ്പന്റെ മകൻ വേണു (കണ്ണൻ-39) എന്നിവരാണ് മരിച്ചത്.
കുവൈറ്റിൽ ജോലി ചെയ്തിരുന്ന ടോമിക്ക്, ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിൽ കഴിയുന്നതിനിടെയാണ് രോഗം പിടിപെട്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരണം സംഭവിച്ചു. ഭാര്യ: പരേതയായ എത്സമ്മ. മക്കൾ:ടെൽസി,ടെൽജി. താലൂക്ക് ആശുപത്രിക്ക് മുന്നിലെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായിരുന്ന വേണു എലിപ്പനി ബാധിച്ച് ദിവസങ്ങളായി ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: അംബിക. മക്കൾ: വീണ, വിപിൻ.