ചേർത്തല:തണ്ണീർമുക്കം പന്തീൽ വാച്ചിറപ്പാലം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാമധു ഉദ്ഘാടനം ചെയ്തു. ഇരുപത്തിയൊന്നാം വാർഡിലെ കുന്നത്ത് പ്രദേശവാസികൾക്ക് ചേർത്തലയിൽ എത്തുവാനുളള എളുപ്പമാർഗ്ഗമാണ് പാലം തുറന്നതോടെ സാക്ഷാത്കരിച്ചത്. എട്ട് ലക്ഷം മുടക്കി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ആറ് മാസം മുമ്പാണ് നിർമ്മാണം പൂർത്തീകരിച്ചത്. അപ്രോച്ച് റോഡും ഇതോടൊപ്പം പൂർത്തിയായിട്ടുണ്ട്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിനിമോൾ സോമൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം ജയാമണി, ശ്രീകുമാർ,സതീശൻ,പ്രഭാകരൻ എന്നിവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് അംഗം സനൽനാഥ് സ്വാഗതവും, കൺവീനർ ജോജിമോൻ നന്ദിയും പറഞ്ഞു.