കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയനിൽ വിവാഹപൂർവ്വ കൗൺസിലിംഗ് 27, 28 തീയതികളിൽ നടക്കും യൂണിയൻ പ്രാർത്ഥനാ ഹാളിൽ 27ന് രാവിലെ 8.30ന് രജിസ്‌ട്രേഷൻ, 9ന് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഡോ. ശരത്ചന്ദ്രൻ ക്ലാസെടുക്കും. രാജേഷ് പൊൻമല, ഫാമിലി കൗൺസിലർ ഗ്രയിസി ലാൽ, കൊടുവഴങ്ങ ബാലകൃഷ്ണൻ, ഡോ. രാമചന്ദ്രൻ തുടങ്ങിയവർ ക്ലാസെടുക്കും. 28 ന് വൈകിട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ യൂണിയൻ വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. കോ ഓർഡിനേറ്റർ ടി.എസ്. പ്രദീപ് കുമാർ, എം.പി. പ്രമോദ്, കെ.കെ. പൊന്നപ്പൻ തുടങ്ങിയവർ പങ്കെടുക്കും.