ചേർത്തല:പരാജയ ഭീതി പൂണ്ട ഒരു വിഭാഗം എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനും കലാപം ഉണ്ടാക്കുന്നതിനുമായി വാട്ട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവർക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്നും എസ്.എൻ.ഡി.പി യോഗം സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ പ്രസിഡന്റ് എം.മനോജ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ജയൻ സുരേന്ദ്രൻ,സുരാജ് നെടുമ്പ്രക്കാട്,നവീൻ പറയകാട്,രാജീവ് അയ്യപ്പഞ്ചേരി എന്നിവർ സംസാരിച്ചു.