അരൂർ:അരൂർ ഗ്രാമ പഞ്ചായത്തിൽ ആശങ്കയുയർത്തി കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. ഇന്നലെ അരൂർ ഗവ.ഹൈസ്കൂളിൽ 235 പേരെ ആന്റിജൻ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ 45 പേർക്ക് കൊവിഡ് പോസീറ്റീവ് ആയി.അതിൽ ഒരാൾ എഴുപുന്ന നിവാസിയാണ്.

22-ാം വാർഡിൽ ഒരു വീട്ടിലെ 5 പേർക്കാണ് കൊവിഡ് പോസിറ്റീവ് ആയത്. 4,5,6 വാർഡുകൾ നിലവിൽ കണ്ടെയിൻമെൻറ് സോണുകളാണ്. ഓരോ വാർഡുകളിലും രോഗികളടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ജവഹർ പറഞ്ഞു.