photo

ചേർത്തല:കെ.പി.സി.സി നിർവാഹക സമിതി അംഗമായി തിരഞ്ഞെടുത്ത ബാങ്ക് പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദിനെ ഉഴുവ സർവീസ് കോ-ഓപ്പറേ​റ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ ആദരിച്ചു.യോഗം ബോർഡ് മെമ്പർ ഡോ.കെ.ജെ. കുര്യൻ ഉദ് ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജിതകുമാരി അദ്ധ്യക്ഷത വഹിച്ചു.എസ്.ശിവൻകുട്ടി,കെ.ഡി.അജിമോൻ,ദിലീപ് അമ്പാടി,പി.വി.വാസുദേവൻ,വി.എൻ. ബാലചന്ദ്രൻ,സ്മിത ഷാജി,പ്രസന്നകുമാരി എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ജോൺ നന്ദി പറഞ്ഞു.