road

മാന്നാർ : ചെന്നിത്തല പഞ്ചായത്ത് 17ാം വാർഡിൽ വെള്ളക്കെട്ടിനെത്തുടർന്ന് ജനം ദുരിതത്തിൽ. തെക്കേ മേൽപാടത്തു നിന്നും ചോവാലിൽ തോട്ടിൽ കൂടിയും എത്തുന്ന വെള്ളം ഒഴുകിപ്പോവുന്ന കലുങ്കുകളും, ഓടകളും അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. ചെറിയ ഒരു മഴ പെയ്താൽ പോലും റോഡിൽ വെള്ളക്കെട്ടാകും. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു സമര പരിപാടിയുമായി മുന്നോട്ട് പോകുവാനാണ് തീരുമാനമെന്ന് നാട്ടുകാരായ രാജേഷ്, വർഗീസ് ജോൺ, മനു.കെ, ശ്രീകുമാർ, പ്രസാദ്, വർഗീസ് എന്നിവർ

അറിയിച്ചു.