മാന്നാർ: എസ്.എൻ.ഡി.പി യോഗം കുളഞ്ഞിക്കാരാഴ്മ 3711-ാം നമ്പർ ശാഖാ ഗുരുക്ഷേത്രത്തിൽ മഹാസമാധി ദിനചാരണം നടത്തി. രാവിലെ ഗുരുപുഷ്പാഞ്ജലിക്ക് ശേഷം ഗുരുദേവകൃതികളുടെ ആലാപനം, ആശ്വതി വേണുഗോപാലിന്റെ മഹാസമാധി പ്രഭാഷണം, 3.20ന് മഹാസമാധിപൂജ, സമാധിപ്രാർത്ഥന, എന്നിവ നടത്തി. ചടങ്ങുകൾക്കു ശാഖായോഗം പ്രസിഡന്റ് എം.ഉത്തമൻ, വൈസ് പ്രസിഡന്റ് വി പ്രദീപ്കുമാർ, സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, വനിതാസംഘം പ്രസിഡന്റ് സുജ സുരേഷ്, സെക്രട്ടറി ലത ഉത്തമൻ എന്നിവർ നേതൃത്വം നൽകി.