ph

കായംകുളം:ഹരികഥാകാരൻ മുതുകുളം കൃഷ്ണൻ കുട്ടിയെ കെ.പി.സി.സി വിചാർ വിഭാഗ് നിയോജകമണ്ഡലം കമ്മിറ്റി ആദരിച്ചു.ഹരികഥ, കഥാപ്രസംഗം, ബാലെ, നാടകം, സംഗീതം, നാടൻ പാട്ട് എന്നിവയിൽ കഴിവ് തെളിയിച്ച കലാകാരനാണ് കൃഷ്ണൻ കുട്ടി. സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവ്വാഹകസമിതി അംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എൻ. രാജ്‌നാഥ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അഡ്വ. സഞ്ജീവ് അമ്പലപ്പാട്‌ , ജില്ലാ ജനറൽ സെക്രട്ടറി ഡോ. പി. രാജേന്ദ്രൻ നായർ, വി.ഉദയൻ, കെ. രാജു, രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു.