ആലപ്പുഴ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ല/ ബ്ലോക്ക്/ ഗ്രാമ പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങൾ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. ഗ്രാമപഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് 28 മുതൽ ഒക്ടോബർ ഒന്നു വരെയും ജില്ല/ ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഒക്ടോബർ അഞ്ചിനും നടത്തും.

ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഒരു പ്രതിനിധിക്ക് മാത്രമേ നറുക്കെടുപ്പ് നടക്കുന്ന ഹാളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. കൊവിഡ് പ്രോട്ടോക്കോൾപാലിച്ച് ജില്ല പ്ലാനിംഗ് ഓഫീസിലാണ് നറുക്കെടുപ്പ് നടക്കുക.

 28ന് :അരുക്കുറ്റി, ചേന്നംപള്ളിപ്പുറം, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, അരൂർ, എഴുപുന്ന, കുത്തിയതോട്, കോടംതുരത്ത്, തുറവൂർ, പട്ടണക്കാട് ,വയലാർ, കഞ്ഞിക്കുഴിൻ ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക്, കടക്കരപ്പള്ളി, തണ്ണീർമുക്കം

 29ന് :അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്ൻ പുന്നപ്ര വടക്ക്, പുറക്കാട്, ചെറിയനാട്, ആല, പുലിയൂർ, ബുധനൂർ, പാണ്ടനാട്, തിരുവൻവണ്ടൂർ, മുളക്കുഴ, വെൺമണി, ചുനക്കര, നൂറനാട്, പാലമേൽ, ഭരണിക്കാവ്, മാവേലിക്കര താമരക്കുളം, വള്ളികുന്നം

 30ന്: എടത്വ, കൈനകരി, ചമ്പക്കുളം തകഴി, തലവടി1, നെടുമുടി, കാവാലം- , പുളിങ്കുന്ന്, നീലംപേരൂർ, മുട്ടാർ, രാമങ്കരി , വെളിയനാട്, കാർത്തികപ്പള്ളി , തൃക്കുന്നപ്പുഴ, കുമാരപുരം,കരുവാറ്റ, പള്ളിപ്പാട്, ചെറുതന, വീയപുരം

 ഒക്ടോബർ ഒന്നിന് :ആര്യാട് , മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, മുഹമ്മ, മാവേലിക്കര തെക്കേക്കര, ചെട്ടികുളങ്ങര, ചെന്നിത്തല തൃപ്പെരുന്തുറ, തഴക്കര, മാന്നാർ, പത്തിയൂർ, കണ്ടല്ലൂർ, ചേപ്പാട്, മുതുകുളം, ആറാട്ടുപുഴ, കൃഷ്ണപുരം, ദേവികുളങ്ങര ,ചിങ്ങോലി