ഓച്ചിറ: നാഷണൽ സർവ്വീസ് സ്കീം ദിനത്തിൽ 'ഒപ്പം നടക്കാൻ സ്നേഹസമ്മാനം' പദ്ധതിയുടെ ഭാഗമായി വീൽചെയർ വിതരണം ചെയ്ത് പ്രയാർ ആർ.വി.എസ്.എം ഹൈസ്കൂൾ എൻ.എസ്.എസ് വോളണ്ടിയർമാർ മാതൃകയായി. ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. ശ്രീദേവി വിതരണോദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഹരിമോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ജി. ജയശ്രീ, ഗ്രാമ പഞ്ചായത്തംഗം രാധാകുമാരി, പ്രോഗ്രാം ഓഫീസർ എസ്. വിമൽ കുമാർ, രാഹുൽ. എസ്. നായർ, ആമിന, ഗോപിക, ശ്രീപാർവ്വതി എന്നിവർ സംസാരിച്ചു.