ആലപ്പുഴ : ആരോഗ്യവകുപ്പിലെ സ്പെഷ്യാലിറ്റി കേഡറിലെ ഏറ്റവും ഉന്നത തസ്തികയായ ചീഫ് കൺസൾട്ടൻറായി ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ റാങ്കിൽ ഡോ. കെ വേണുഗോപാലിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിയമിച്ചു . ഏറ്റവും അധികം പ്രബന്ധങ്ങൾ ദേശീയ- അന്തർദേശീയ തലത്തിൽ അവതരിപ്പിച്ച ഡോക്ടറാണ് വേണുഗോപാൽ, മികച്ച ഡോക്ടർക്കുള്ള സംസ്ഥാന അവാർഡ് ജേതാവ്, മികച്ച ലഹരി വിരുദ്ധ പ്രവർത്തകൻ, മികച്ച ജില്ല ടി.ബി ഓഫീസർ തുടങ്ങി ഇരുപത്തഞ്ചിലേറെ അവാർഡുകൾ നേടിയിട്ടുണ്ട് . സംസ്ഥാന ആരോഗ്യവകുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ചീഫ് കൺസൾട്ടന്റുമാണ്. ഡോ. ശ്രീലത ഭാര്യയും ആർക്കിടെക്ട് ഗോപീകൃഷ്ണ മകനും എയിംസിലെ എം.ബി.ബി.എസ് വിദ്യാർഥിനി ഗോപിക വേണുഗോപാൽ മകളുമാണ്.