ആലപ്പുഴ: പാതിരപ്പള്ളി -കോമളപുരം-ആസ്പിൻവാൾ-നേതാജി റോഡിൽ ബി.എം ആൻഡ് ബി.സി ടാറിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഇതു വഴിയുള്ള വാഹന ഗതാഗതം ഇന്ന് മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. പാതിരപ്പള്ളിയിൽ നിന്നും ചെട്ടികാട്ടേക്ക് പോകേണ്ട വാഹനങ്ങൾ ഉദയ ഓമനപ്പുഴ എൻ.എച്ച് വഴി പൂങ്കാവ് ചർച്ച് റോഡ് വഴി പോകേണ്ടതും, പാതിരാപ്പള്ളിയിൽ നിന്നും ഐക്യഭാരതം പോകേണ്ട വാഹനങ്ങൾ ആര്യാട് ഹെൽത്ത് സെന്റർ എൻ.എച്ച് റോഡ് വഴി പോകേണ്ടതും, എസ്.എൽ പുരത്ത് നിന്നും കോമളപുരത്തേക്ക് പോകേണ്ട വാഹനങ്ങൾ ഗുരുപുരം വഴി ഐക്യഭാരതം മടയൻതോട് റോഡ് വഴി എസ്.എൽ പുരത്തേക്ക് പോകേണ്ടതും, കോമളപുരത്ത് നിന്നും നേതാജി ജംഗ്ഷനിലേക്ക് പോകേണ്ട വാഹനങ്ങൾ റോഡ് മുക്ക് റോഡ് ആസ്പിൻവാൾ വഴി പോകേണ്ടതാണെന്ന് ആലപ്പുഴ റോഡ്‌സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.