വള്ളികുന്നം : ആറൻമുളയിൽ ആംബുലൻസിൽ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ മാതൃകാപരമായി ശിക്ഷിയ്ക്കുക, സംഭവത്തിൽ അനാസ്ഥ കാണിച്ച ആരോഗ്യ മന്ത്രി രാജി വെയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഹിന്ദു ഐക്യവേദി വള്ളികുന്നം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിക്ഷേധ ധർണ സംഘടിപ്പിച്ചു. താലൂക്ക് പ്രസിഡന്റ് പി.ബി വാസുദേവൻ പിള്ള ധർണ ഉദ്ഘാടനം ചെയ്തു. ഐക്യവേദി വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് വി.. രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് വൈസ് പ്രസിഡന്റ് ബാബു കടുവുങ്കൽ, താലൂക്ക് സെക്രട്ടറി കെ.പി ശാന്തിലാൽ, വി. മുരളീധരൻ, കെ. ഷാജി, സി.ടി സുരേഷ് കുമാർ, അരുൺ എന്നിവർ സംസാരിച്ചു. .