മുതുകുളം :മുതുകുളം ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ 112ാം നമ്പർ ഹൈ ടെക് അങ്കണവാടി കെട്ടിടം കെ.സി വേണുഗോപാൽ എം .പി സൂം മീറ്റിംഗിലൂടെ ഉദ്ഘാടനം ചെയ്തു .
കെ.സി. വേണുഗോപാൽ പാർലമെന്റ് അംഗമായിരിക്കെ അനുവദിച്ച 12 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത് . പഞ്ചായത്തംഗം ബി. എസ്. സുജിത്ത് ലാൽ അദ്ധ്യക്ഷനായി ജില്ലാ പഞ്ചായത്ത് അംഗം ബബിത ജയൻ മുഖ്യ പ്രഭാഷണം നടത്തി.
കറുത്തടത് ഭാസ്കരൻ തങ്കമ്മ ദമ്പതികളുടെ സ്മരണർത്ഥം കുടുംബാംഗങ്ങൾ മുതുകുളം പഞ്ചായത്തിന് നൽകിയ മുന്ന് സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചത്.
ചിറ്റക്കാട്ടു രവിന്ദ്രൻ, എൻ.ദേവാനുജൻ, ആമച്ചാലിൽ ഉണ്ണി, ലത. എൽ, സുനിൽ മായിക്കൽ, വി. ബാബുക്കുട്ടൻ,ആർ.വിശ്വനാഥൻ നായർ, ചന്ദ്രശേഖര പണിക്കർ, ഗോപൻ തണ്ടത്ത്, രേഖ,
മോളിജയിംസ് തുടങ്ങിയവർ സംസാരിച്ചു