ആലപ്പുഴ: എക്‌സൽ ഗ്ലാസ്സ് ഏറ്റെടുക്കുന്നതിന് സർക്കാർ ഓർഡിനൻസ് ഇറക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു. 2012 ഡിസംബർ മുതൽ പൂട്ടിയിട്ട കമ്പനി ഏറ്റെടുക്കണമെന്ന ആവശ്യം ജില്ലയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ട്രേഡ് യൂണിയനുകളും ഉന്നയിച്ച് കഴിഞ്ഞിട്ടും സർക്കാർ പ്രതികരണം ഉണ്ടാകാത്തത് ഖേദകരമാണ്. പിരിഞ്ഞു പോയ തൊഴിലാളികൾക്കുള്ള അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ ലഭിക്കുന്നതിനും കമ്പനി ഏറ്റെടുക്കലല്ലാതെ മറ്റ് മാർഗമില്ലെന്ന് ആഞ്ചലോസ് പറഞ്ഞു.