വളളികുന്നം: അഞ്ഞൂറു രൂപ കടം നൽകാത്തതിനെ തുടർന്ന് രണ്ടംഗ സംഘം വീട്ടിൽ കയറി വൃദ്ധയേയും വികലാംഗനായ മകനേയും മർദ്ദിച്ചതായി പരാതി. ഇലിപ്പക്കുളം ചുനാട് മങ്ങാട്ടേത്ത് സാവിത്രി (67), സന്തോഷ് (41) എന്നിവർക്കാണ് പരിക്കേറ്റത്.ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു ആക്രമണം. സാവിത്രിയുടെ ഒരു പവൻ മാലയും അക്രമികൾ കവർന്നതായും പ്രതികളെ അറിയാമെന്നും പരാതിയിൽ പറയുന്നു.ബഹളം കേട്ട് ഓടിയെത്തിയവർക്കും അക്രമത്തിൽ പരിക്കേറ്റു. വള്ളികുന്നം പൊലീസ് അന്വേഷണം ആരംഭിച്ചു.