മുതുകുളം :കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കണ്ടല്ലൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ സമരം നടത്തി.എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗം പി.ഗോപികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ യോഗം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ബി.അബിൻഷ സമരം ഉദ്ഘാടനം ചെയ്തു .സി.ഐ.ടി.യു നേതാക്കളായ എ അജിത്ത്, വി.കുമാര ഭദ്രൻ, ടി.രാജീവ്, ഐ.എൻ.ടി.യു.സി നേതാക്കളായ ചന്ദ്രസേനൻ, രാജേന്ദ്രൻ, എ ഐ ടി യു സി നേതാവ് സുഭാഷ് ബാബു എന്നിവർ സംസാരിച്ചു