ആലപ്പുഴ: ചെറുകിട കയർ ഫാക്ടറി മേഖലയിൽ കെട്ടിക്കിടക്കുന്ന കയർ ഉൽപ്പന്നങ്ങൾ എടുക്കാത്ത കയർ കോർപ്പറേഷന്റെ നടപടിയിൽ പ്രതിഷേധിച്ച് കേരള കയർ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ഓഫീസിനുമുന്നിൽ നടത്തിയ ധർണ എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച ജാഥ കേരള കയർ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ആർ.രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. കേരള കയർ ഗുഡ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.എസ്.ബാഹുലേയൻ, എം.ജി.സാബു, വളയൻചിറ മോഹനൻ, കെ.ഡി.പുഷ്ക്കരൻ, ജയപാലൻ, ശശിക്കുട്ടൻ, കൃഷ്ണ പ്രസാദ്, ഋഷി ലാൽ തുടങ്ങിയവർ സംസാരിച്ചു.
കേരള കയർ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ഓഫീസിനുമുന്നിൽ പ്രതിഷേധ മാർച്ചും ധർണയും എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു