ആലപ്പുഴ: ആലപ്പുഴ നോർത്ത് പൊലീസ് സി.ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 15 ഓളം ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോകും. കഴിഞ്ഞയാഴ്ച നടന്ന കളക്ടറേറ്റ് മാർച്ചിലും മറ്റ് സമരങ്ങളിലും ഇദ്ദേഹത്തിനായിരുന്നു പ്രധാന ചുമതല. സമരത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത സംഘത്തിലുൾപ്പെട്ടതിനാൽ സി.ഐ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ നിരീക്ഷണത്തിലിരിക്കെയാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.