ആലപ്പുഴ: കീം എൻജിനീയറിംഗ് പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം ഹരിപ്പാട് ഗവ.മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ എസ്.പ്രണവിന്. സംസ്ഥാനതലത്തിൽ 44-ാം റാങ്കാണ് പ്രണവ് നേടിയത്.
ഐ.ഐ.ടിയിൽ എൻജിനീയറിംഗ് പ്രവേശനമാണ് ലക്ഷ്യം. ഹരിപ്പാട് താമല്ലാക്കൽ ആതിരയിൽ പാണ്ഡവത്ത് സുരേഷ് കുമാർ - അഞ്ജന ദമ്പതികളുടെ മകനാണ്. ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ ഹിന്ദി വിശാരദ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയിട്ടുണ്ട്. കേരള സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി അഞ്ച് തവണ ഹിന്ദി, മലയാളം പ്രസംഗത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. പൂജയാണ് സഹോദരി .