road

പൂച്ചാക്കൽ: അരൂർ നിയോജക മണ്ഡലത്തിൽ ഹാർബർ എൻജിനിയറിംഗ് വകുപ്പ്‌ നിർമ്മിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം മന്ത്രി മേഴ്സിക്കുട്ടിയമ്മ ഓൺലൈനിലൂടെ നിർവഹിച്ചു. അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എ.എം ആരിഫ് എം.പി. മുഖ്യാതിഥിയായി . ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.ആർ ഹരിക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമല സെൽവരാജ് , അരൂക്കുറ്റി പ്രസിഡന്റ് മുംതാസ് സുബൈർ, ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എസ് ബാബു, പി.സി സിനിമോൻ, സജിമോൾ മഹേഷ്, കെ.കെ രമേശൻ , അരൂക്കുറ്റി പഞ്ചായത്തംഗങ്ങളായ പി .എസ് ബാബു, ബി.വിനോദ് , എം.അശോകൻ തുടങ്ങിയവർ പങ്കെടുത്തു.