മാവേലിക്കര മണ്ഡലത്തിൽ ഹാർബർ എൻജിനീയറിംഗ് വകുപ്പ് മുഖേന പൂർത്തിയായതും നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നതുമായ റോഡുകളുടെ ഉദ്ഘാടനം മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിർവ്വഹിച്ചു. തഴക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് വളപ്പിൽ ഓൺലൈനായി നടന്ന ഉദ്ഘാടന ചടങ്ങിൽ ആർ.രാജേഷ് എം.എൽ.എ അധ്യക്ഷനായി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.അശോകൻ നായർ, ഷൈലാ ലക്ഷ്മണൻ, വൈസ് പ്രസിഡന്റുമാരായ എസ്.അനിരുദ്ധൻ, ടി.വിശ്വനാഥൻ, വി.പി മധുകുമാരി, ജില്ലാ പഞ്ചായത്തംഗം വിശ്വൻ പടനിലം, തുടങ്ങിയവർ പങ്കെടുത്തു.