ഹരിപ്പാട്: നഗരസഭയുടെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്‌ഘാടനം മന്ത്രി എ.സി. മൊയ്തീൻ നിർവ്വഹിച്ചു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ നേരിടുന കരമാലിന്യ സംസ്കരണത്തിന് ലോകബാങ്കിന്റെ 1400 കോടിയും സംസ്ഥാന സർക്കാരിന്റെ 630 കോടിയും ചേർത്ത് 2100 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഓൺലൈനായി നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി, നഗരസഭ ചെയർ പേഴ്സൺ വിജയമ്മ പുന്നൂർമഠം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കാട്ടിൽ സത്താർ, എം.സജീവ്, സി.രാജലക്ഷ്മിയമ്മ, കൗൺസിലർ ശോഭ വിശ്വനാഥ്, എഫ്.ആർ.ബി.എൽ മാനേജിംഗ് ഡയറക്ടർ സി.പി. ദിനേശ്, ഹരിപ്പാട് ഗവ. ആശുപത്രി സുപ്രണ്ട് ഡോ.എസ്.സുനിൽ എന്നിവർ സംസാരിച്ചു. ഖരമാലിന്യ സംസ്കരണത്തിന് രണ്ട് തവണ അംഗീകാരം കിട്ടിയ ഹരിപ്പാട് നഗരസഭയെ പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു.