മാവേലിക്കര: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമായ എസ്.അബ്ദുൾ സലീമിന്റെ നിര്യാണത്തിൽ അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം അനുശോചി​ച്ചു. ജില്ലാ സെക്രട്ടറി എ.അജിത് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ എ.മുരുകദാസ് അധ്യക്ഷനായി. ഫാർമസി കൗൺസിൽ അംഗം നിമ്മി അന്ന പോൾ, പി.ഷാജു, കെ.ഹേമചന്ദ്രൻ, സി.ജയകുമാർ, വി.എസ്.സവിത, നിഷ.ഇ.കുട്ടി, രുഗ്മ വിജയൻ, സി.എസ്.സേതുറാം, പ്രിയ പ്രകാശ്, റെഞ്ചി ഫിലിപ്പ്, മേഖ ശങ്കർ, ബിന്ദു ഉണ്ണികൃഷ്ണൻ, വി.കെ.പ്രബാഷ്, അമ്പിളി.പി.ജെ, അരുൺ രാജ്, ബി.എൽ.സുരേഷ് കുമാർ, മഞ്ചു പ്രമോദ്, ദീപ ശ്രീകുമാർ, ഫിദ അൻസാരി എന്നിവർ സംസാരിച്ചു.