ആലപ്പുഴ: തോട്ടപ്പള്ളി, അർത്തുങ്കൽ ഫിഷറീസ് ഹാർബറുകൾ അടിയന്തരമായി പ്രവർത്തനക്ഷമമാക്കുക.
സിവിൽ സപ്ലൈസ് നൽകിയിരുന്ന മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കുക, മണ്ണെണ്ണയിലുള്ള മത്സ്യ ഫെഡിന്റെ അമിതവില കുറയ്ക്കുക, മത്സ്യഭവൻ ഓഫീസുകൾ കുറയ്ക്കാനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കുക തുടങ്ങി മത്സ്യത്തൊഴിലാളി മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് ജെയിംസ് ചിങ്കുതറ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ.കെ. ബേബി മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി മോളി ജേക്കബ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് ഭാരവാഹികളായ കെ.എ.ലത്തീഫ്, കെ.എം.ലക്ഷ്മണൻ, കെ.വി.ജോസി, എ.ആർ.കണ്ണൻ,കെ.എസ്.പവനൻ, ബിനു കള്ളിക്കാട്,ജി.എസ്. സജീവൻ, എൻ.ഷിനോയ്, എം.പി.സാധു, എം.അബ്ദുൽ ഖാദർ,സുധിലാൽ തൃക്കുന്നപ്പുഴ, ശാരി പൊടിയൻ,സന്തോഷ് പട്ടണം,ടി.കെ.ബിജു,കെ.എഫ്.തോബിയാസ്,സജിമോൾ ഫ്രാൻസിസ്, ബി.ശ്യാം ലാൽ, പി.കെ.മോഹനൻ, റോസ് ദലീമ തുടങ്ങിയവർ സംസാരിച്ചു.