മാവേലിക്കര- മണക്കാട് കോയിക്കളത്തിൽ ശാരി രാജൻ (47) കോവിഡ് ബാധിച്ചു മരിച്ചു. ഒരു മാസം മുമ്പ് ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നിരീക്ഷണത്തിൽ കഴിയവേ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്നു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയിലാണ് മരിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലും കോവിഡ് സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.