ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ആയില്യം പൂജ മഹോത്സവം ഒക്ടോബർ 12ന് നടക്കും. ക്ഷേത്രത്തിലെ സർപ്പസന്നിധിയിൽ സർവ്വദോഷ പരിഹാരത്തിനും സന്താനങ്ങൾക്കുവേണ്ടിയും സമ്പദ്സമൃദ്ധിക്കും വിശേഷാൽപൂജകൾ നടത്തും. ഭക്തജനങ്ങൾക്ക് എല്ലാവിധ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.പൂജാദിനത്തിൽരാവിലെ 11ന് നാഗരാജാവിന്റെയും നാഗയക്ഷിയമ്മയുടേയും ഏഴുന്നുള്ളത്ത് നടക്കും. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാവും ചടങ്ങുകളെന്ന് ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവർ പറഞ്ഞു.