മങ്കൊമ്പ്: കുട്ടനാട്ടിലെ പടക്കനിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് പൊളളലേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പുത്തൻപുരക്കൽ ചിറയിൽ ഷീലയാണ് (48) മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി.
ഗുരുതരമായി പൊള്ളലേറ്റതിനെത്തുടർന്ന് കഴിഞ്ഞ ആറുമാസമായി ഇവർ ചികിൽസയിലായിരുന്നു. കഴിഞ്ഞ ദിവസം അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ആലപ്പുഴ മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷീല ഇന്നലെ പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ മാർച്ച് 20നാണ് പുളിങ്കുന്നിലെ പടക്കനിർമ്മാണശാലകയിൽ സ്‌ഫോടനവും തീപിടിത്തവും ഉണ്ടായത്. പത്തു പേർക്കു പരിക്കേറ്റിരുന്നു.