deen

ആലപ്പുഴ : ആദർശ രാഷ്ട്രീയത്തിൽ പകരം വെക്കാനില്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പറഞ്ഞു. ദീനദയാൽ ഉപാദ്ധ്യായയുടെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടർന്ന് ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.. ബി..ജെ.പി. ജില്ലാ സെൽകോഡിനേറ്റർ ജി.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

ബി.ജെ.പി. സംസ്ഥാന സമിതി അംഗം സി.പ്രസാദ്, ഒ. ബി.സി.മോർച്ച ജില്ലാ പ്രസിഡന്റ് കെ.പ്രദീപ്, മുൻ ജില്ലാ വൈസ് പ്രസിഡന്റ് യു.കെ.സോമൻ, വി.സി.സാബു എന്നിവർ സംസാരിച്ചു.