s

കായംകുളം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ദേവഹരിതം പദ്ധതിയുടെ ഭാഗമായി കട്ടച്ചിറ ചെറുമണ്ണിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നെൽകൃഷിയുടെ വിളവെടുപ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ . കെ.എസ് രവി , ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ബൈജു , ഉപദേശക സമതി പ്രസിഡന്റ് അജോയ് കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു . ഉപദേശക സമിതി സെക്രട്ടറി രോഷിത്ത് , അംഗങ്ങളായ ഉണ്ണിക്കൃഷ്ണപിള്ള ,കൃഷ്ണകുമാർ, സുരേഷ് , ഷാജി, ആദർശ് , രാജീവ് , അജിത്ത്, രാജപ്പൻ , സുമേഷ് എന്നിവർ സംസാരിച്ചു .