മാന്നാർ : പരിസ്ഥിതി സംരക്ഷണ ഫോറം വേണാട് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ബുധനൂർ കിഴക്കുംചേരി മഹാവിഷ്ണു ശിവക്ഷേത്ര അങ്കണത്തിൽ നക്ഷത്ര വനം പദ്ധതിയുടെ ഭാഗമായി വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവും കാർഷിക - മാധ്യമ പ്രവർത്തകനുമായ മുരളീധരൻ തഴക്കര നിർവ്വഹിച്ചു. അഡ്വ: ഡി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി.പരിസ്ഥിതി സംരക്ഷണ ഫോറം പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ഭട്ടതിരി, ശ്രീകുമാർ ഭട്ടതിരി, അഡ്വ.സുരേഷ് മത്തായി, എം.എൻ.ശശിധരൻ, നാഗേഷ് കുമാർ, തോമസ് ജോൺ, ഗ്രാമപഞ്ചായത്ത് അംഗം അനശ്വര, കെ.ആർ.മോഹനൻ, ബിജു നെടിയപ്പള്ളിൽ, രാജേഷ്.സി.കെ, ഹരിഹരൻ പിള്ള എന്നിവർ പ്രസംഗിച്ചു.