മാന്നാർ : പരിമിതമായ സാഹചര്യങ്ങളുടെ നടുവിൽ നിശബ്ദ സേവനം നടത്തിയ മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെ സേവനങ്ങൾ ശ്‌ളാഘനീയമാണെന്ന് സാഹിത്യകാരൻ ബന്യാമീൻ പറഞ്ഞു. ജെ.സി.ഐ ചെങ്ങന്നൂർ ടൗണിന്റെ നേതൃത്വത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകരായ സാം.കെ.ചാക്കോ, എം.വിജയൻ, എം.ബി സനൽ കുമാരപ്പണിക്കർ എന്നിവരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രഹ്മാ ഹെൽത്ത് ക്ലബിൽ സംഘടിപ്പിച്ച ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് ജോർജ് വി ഐസക് അധ്യക്ഷത വഹിച്ചു. ഷാജി ജോൺ പട്ടന്താനം, ഡോ.ഉമ്മൻ വർഗീസ്, ഫിലിപ്പ് ചെറിയാൻ, മനോജ് വൈഖരി, വർഗീസ് പി.സി, ബിജു സി. തോമസ്, ജൂണി കുതിരവട്ടം, സുധേഷ് പ്രീമിയർ, ജോൺ വി.കോശി, ഫാ.ഏബ്രഹാം കോശി, മീഡിയ സെന്റർ സെക്രട്ടറി കെ.രംഗനാഥ് കൃഷ്ണ എന്നിവർ പ്രസംഗിച്ചു.