ആലപ്പുഴ: കൊവിഡ് പ്രതിസന്ധി മൂലം വരുമാനം നിലച്ച പശ്ചാത്തലത്തിൽ മുഴുവ൯ ഹൗസ്ബോട്ടുടമകളുടേയും വായ്പകൾക്ക് അടുത്ത ഒരു വർഷത്തേക്ക് കൂടി മോറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ഹൗസ്ബോട്ട് ഉടമ സംഘടനകളുടെ ആഭിമുഖ്യത്തിൽ ബി.എസ്.എൻ.എൽ ഓഫിസിനു മുന്നിൽ കൂട്ട ധർണ നടത്തി. സമരം വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ഒ.അഷറഫ് ധർണ ഉദ്ഘാടനം ചെയ്തു. വി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ടോമി എടയാടി, കെവി൯ റൊസാരിയോ, എ.അനസ്, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.