ആലപ്പുഴ: ജീവനക്കാരുടെ ശമ്പളം വീണ്ടും പിടിച്ചെടുക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള എൻ.ജി.ഒ ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ ഓൺലൈൻ യോഗം ആവശ്യപ്പെട്ടു.

യോഗം കേരള കോൺഗ്രസ് ( ജോസഫ് വിഭാഗം) ജില്ലാ ജനറൽ സെക്രട്ടറി എൻ.അജിത്ത് രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് സുനിൽ താമരശ്ശേരിയിൽ അദ്ധ്യക്ഷത വഹിച്ചു. നിഷാദ് ബാബു, പ്രദീപ് കുമാർ, സിബി ജോസഫ്, അരുൺ.സി, പ്രദീപ്.പി, ബിനീഷ്.പി എന്നിവർ പങ്കെടുത്തു.