chandana

പൂച്ചാക്കൽ: കാറപകടത്തിൽ പരിക്കേറ്റ് വീടുകളിൽ തുടർചികിത്സയിൽ കഴിഞ്ഞു വരുന്ന നാലു വിദ്യാർത്ഥിനികൾ ഇന്നലെ പ്ളസ് ടു പരീക്ഷ പൂർത്തിയാക്കി. പ്രത്യേക അനുമതി വാങ്ങിയാണ് ഇവർ പരീക്ഷയെഴുതിയത്. കഴിഞ്ഞ മാർച്ച് 10ന് ആദ്യപരീക്ഷ എഴുതിയ ശേഷം വീട്ടിലേക്ക് മടങ്ങവേയാണ് ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കണ്ടറി സ്കൂളിലെ ചന്ദന, അനഘ, സാഗി, പാരലൽ കോളേജ് വിദ്യാർത്ഥിനി അർച്ചന എന്നിവർക്ക് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റത്. മാസങ്ങളോളം ആശുപത്രിയിലായിരുന്ന ഇവർ ഇപ്പോഴും തുടർ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ ചന്ദന വീട്ടിൽ നിന്നും വന്ന വാഹനത്തിലിരുന്നാണ് പരീക്ഷ എഴുതിയത്.