ആലപ്പുഴ : കോട്ടയം മെഡിക്കൽ കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ചമഞ്ഞ യുവതിക്കെതിരെ പരാതി കൊടുത്തതിന്റെ പേരിൽ നൂറനാട് സ്വദേശി ജി.എസ്.സുധീഷിനെ പൊലീസ് ഉപദ്രവിക്കുകയാണെന്ന പരാതി ജില്ലാ പൊലീസ് മേധാവി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ഉത്തരവിട്ടു. വ്യാജ ഡോക്ടറിൽ നിന്ന് പരാതി എഴുതി വാങ്ങിയ ശേഷമാണ് തന്നെ പൊലീസ് ഉപദ്രവിക്കുന്നതെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.

. യുവതിയുടെ പരാതി രജിസ്റ്റർ ചെയ്ത നൂറനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.