പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഫീസ് താത്കാലികമായി അടച്ചു. 14 മുതൽ 22 വരെ ഓഫീസ് സന്ദർശിച്ച മുഴുവൻ പേരും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.