മാവേലിക്കര: പുഞ്ചയിലെ വെള്ളക്കെട്ടിൽ കാൽ വഴുതി വീണ് യുവാവ് മരിച്ചു. കണ്ടിയൂർ പുലരിയിൽ ഉത്തമന്റെയും പുഷ്പയുടെയും മകൻ പ്രവീൺ (കണ്ണൻ24) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് സുഹൃത്തുക്കളുമൊത്ത് മറ്റം വടക്ക് പുഞ്ചയ്ക്ക് സമീപമെത്തിയ പ്രവീൺ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രിയോടെ മൃതദേഹം കണ്ടെടുത്തു. സഹോദരൻ: പ്രശാന്ത്.