മാവേലിക്കര: സ്വർണ്ണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കുക, മന്ത്രി കെ.ടി.ജലീലിനെ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആർ.എസ്.പി മാവേലിക്കര മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ജില്ലാ സെക്രട്ടറി അഡ്വ.കെ.സണ്ണിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം ഗോവിന്ദൻ നമ്പൂതിരി അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി മധുസൂദനൻ ഉണ്ണിത്താൻ, ലോക്കൽ സെക്രട്ടറിമാരായ ഒ.എ.എബ്രഹാം, രാമചന്ദ്രൻ പിള്ള, ജോർജ്ജ് വർഗീസ്, ഗോകുൽ എന്നിവർ സംസാരിച്ചു.