ചേർത്തല: ശ്രീനാരായണ ട്രസ്റ്റിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ചേർത്തല എസ്.എൻ കോളേജിൽ നടക്കും.224 പേരെയാണ് ബോർഡിലേക്ക് തിരഞ്ഞെടുക്കേണ്ടത്. ആകെ 2240 വോട്ടർമാരാണുളളത്.
316 പേർ മത്സര രംഗത്തുണ്ട്. 224 പേർ വെളളാപ്പളളി നടേശൻ നയിക്കുന്ന പാനലിൽ താക്കോൽ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. എതിർപക്ഷത്ത് മത്സരിക്കുന്ന 92 പേർക്കും വ്യത്യസ്ത ചിഹ്നങ്ങളാണ്.എസ്.എൻ കോളേജിൽ 22 ബൂത്തുകൾ വോട്ടെടുപ്പിനായി സജ്ജമാക്കിയിട്ടുണ്ട്.ഒരു ബൂത്തിൽ 100 പേർക്ക് വീതം വോട്ടു ചെയ്യാവുന്ന തരത്തിലാണ് ബൂത്തുകളുടെ ക്രമീകരണം.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ്. ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ വെളളാപ്പളളി പാനൽ വമ്പിച്ച വിജയം നേടി.ആകെ പത്ത് മേഖലകളിൽ എട്ടിടത്തും എതിരുണ്ടായില്ല.കൊല്ലത്തും ചേർത്തലയിലും മത്സരം നടന്നു. ഇവിടെ എല്ലാ സീറ്റും വെളളാപ്പളളി പക്ഷം നേടി. അടുത്തമാസം 7നാണ് 3 (ഐ) വിഭാഗത്തിൽ തിരഞ്ഞെടുപ്പ്.എട്ടിന് എസ്.എൻ ട്രസ്റ്റ് ഭാരവാഹി തിരഞ്ഞെടുപ്പും നടക്കും.