ചേർത്തല:കേരള സംഗീത നാടക അക്കാഡമിയുടെ ഈ വർഷത്തെ ഗുരുപൂജ അവാർഡിനർഹനായ ചേർത്തല രാജനെ നാടക പ്രവർത്തകർ വീട്ടിലെത്തി ആദരിച്ചു. ബേബി തോമസ് പരിപാടിക്ക് നേതൃത്വം നൽകി.പ്രശസ്ത നാടക രചയിതാവ് കെ.കെ.ആർ കായിപ്പുറം അദ്ധ്യക്ഷനായി.മുഹമ്മ അജി, അർജുൻ രാജ് എന്നിവർ പങ്കെടുത്തു. കേരളാ യൂണിവേഴ്സിറ്റി നാടക മത്സരത്തിൽ സംസ്ഥാന അവാർഡ് ജേതാവ് തുടങ്ങി കഴിഞ്ഞ 50 വർഷമായി കേരളത്തിലെ വിവിധ നാടക സമിതികളിൽ അഭിനേതാവായും സംവിധായകനായും പ്രവർത്തിച്ചു വരികയായിരുന്നു.