ഹരിപ്പാട്: ഹരിപ്പാട് ഗവ: ഗേൾസ് ഹൈസ്കൂളിൽ സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രം നിർമ്മിക്കാൻ പത്ത് ലക്ഷം രൂപ അനുവദിച്ച മന്ത്രി ജി.സുധാകരനെ സി.പി.എം ഹരിപ്പാട് മുൻസിപ്പൽ പാർട്ടി സെക്രട്ടറി എം.സത്യപാലൻ അഭിനന്ദിച്ചു.സ്കൂൾ പി.ടി.എ യുടെ അഭ്യർത്ഥന മാനിച്ച് മന്ത്രിക്ക് നൽകിയ നിവേദനത്തിൻ്റ അടിസ്ഥാനത്തിലാണ് സംസ്ഥാന കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ സി.എസ് ആർ ഫണ്ടിൽ നിന്നും തുക അനുവദിച്ചത്.