മാന്നാർ: കെ. എസ്.കെ.ടി.യു മാന്നാർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ് നടത്തി. തൃപ്പെരുന്തറ കോട്ടമുറി ജംഗ്ഷനിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.നാരായണപിള്ള ഉദ്ഘാടനം ചെയ്തു. കെ.ഓമനക്കുട്ടൻ അധ്യക്ഷനായി. കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു. ഡി.ഫിലേന്ദ്രൻ, ടി.സുകുമാരി, ഉമാ താരാനാഥ് എന്നിവർ സംസാരിച്ചു. ചെന്നിത്തലയിൽ ഇ.എൻ നാരായണൻ, മാന്നാർ വെസ്റ്റിൽ സി.പി.എം ഏരിയാ സെക്രട്ടറി പ്രൊഫ. പി.ഡി.ശശിധരൻ, ഈസ്റ്റിൽ കെ.എം.സഞ്ജുഖാൻ, പാണ്ടനാട്ടിൽ കെ.എം.അശോകൻ, ബുധനൂരിൽ സംസ്ഥാനകമ്മിറ്റി അംഗം എൻ.സുധാമണി, എണ്ണയ്ക്കാട്ടിൽ ആർ.സുരേന്ദ്രൻ, പുലിയൂരിൽ കെ.പി.പ്രദീപ് എന്നിവർ ഉദ്ഘാടനം ചെയ്തു.